1984 ലെ 1541/84 ആം നമ്പര്‍ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം വടക്കന്‍ കേരളത്തിലെ ജന്തു രോഗനിര്‍ണയ പ്രക്രിയകള്‍ ഏകോപിപ്പിക്കുന്നതിനായി കണ്ണൂരില്‍ ഒരു ‘ജന്തു രോഗനിര്‍ണയ യൂണിറ്റ്‘ ആരംഭിച്ചു. ഈ ഓഫീസിനെ നേതൃത്വം നല്‍കിയത് അസിസ്റ്റന്റ് ഡയറക്ടര്‍ തസ്തികയിലുള്ള ഒരു ഡിസീസ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസര്‍ നേതൃത്വം നല്‍കിയ ടി സ്ഥാപനം 1985 ഇല്‍ ജില്ലാ വെറ്ററിനറി കേന്ദ്രത്തിന്റെ ഭാഗമായിത്തീര്‍ന്നു. തുടര്‍ന്ന് 2005 ഇല്‍ മൃഗസംരക്ഷണ വകുപ്പ് ഡയറക്ടറുടെ 7-1-2005 ലെ E 21300/03 നമ്പര്‍ ഉത്തരവ് പ്രകാരം സ്ഥാപനം റീജിയണല്‍ ഡിസീസ് ഡയഗ്നോസ്റ്റിക് ലാബോറട്ടറി എന്നു പുനര്‍നാമകരണം ചെയ്യപ്പെട്ടു.
റീജിയണല്‍ ഡിസീസ് ഡയഗ്നോസ്റ്റിക് ലാബോറട്ടറി, കണ്ണൂര്‍, കേരളത്തിലെ വടക്കന്‍ ജില്ലകളായ കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളുടെ ഒരു പ്രാദേശിക റഫറല്‍ ലാബോറട്ടറിയായി പ്രവര്‍ത്തിക്കുന്നു.
ഡിസീസ് സ്ക്രീനിംഗ്, രോഗ നിരീക്ഷണം, ജന്തു രോഗനിര്‍ണയം, എന്നിവ അത്യാധുനിക ഉപകരണങ്ങളുടേയും വിദഗ്ദ്ധരായ ജീവനക്കാരുടേയും സഹായത്തോടെ ലാബോറട്ടറിയില്‍ നടത്തപ്പെടുന്നു.
മൃഗങ്ങളെയും പക്ഷികളെയും ബാധിക്കുന്ന രോഗങ്ങളുടെ ജന്തുജന്യരോഗങ്ങളുടെ വ്യാപനം തടയുന്നതിനായുള്ള പ്രവര്‍ത്തനങ്ങളിലും സ്ഥാപനം ഒരു സുപ്രധാന പങ്ക് വഹിക്കുന്നു. ജന്തുജന്യരോഗങ്ങള്‍ പൊട്ടിപ്പുറപ്പെടുന്ന സമയങ്ങളില്‍, ഡെപ്യൂട്ടി ഡയറക്ടര്‍ നേതൃത്വം നല്‍കുന്ന ഒരു സംഘം രോഗ നിര്‍ണയത്തിനും മറ്റു രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നതിനുമായി സുസജ്ജമാണ്.
ലക്ഷ്യങ്ങള്‍:
ജന്തു രോഗനിര്‍ണയം, നിരീക്ഷണം, രോഗ പരിശോധന മുതലായവ
മൃഗങ്ങളെയും പക്ഷികളെയും ബാധിക്കുന്ന രോഗങ്ങളിലുള്ള ഗവേഷണപ്രവര്‍ത്തനങ്ങള്‍
പൊതുജനങ്ങള്‍ക്കിടയില്‍ ബോധവല്‍ക്കരണം നടത്തുന്നതിനായുള്ള വിജ്ഞാന വ്യാപന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുക.
മൈക്രോബിയല്‍ ആന്റി ബയോട്ടിക് സെന്‍സിറ്റിവിറ്റി സമബന്ധമായ പഠനങ്ങളില്‍ ഏര്‍പ്പെടുക.
പ്രധാന പ്രവര്‍ത്തന രീതി
രോഗനിര്‍ണയം, നിരീക്ഷണം, നിരീക്ഷണം, രോഗനിര്‍ണയം എന്നിവ.
RDDL കണ്ണൂരില്‍ നടത്തുന്ന പ്രധാന രോഗനിര്‍ണയ പരിശോധനകള്‍
ക്ലാസിക്കൽ സ്വൈന്‍ ഫീവര്‍, ബ്രൂസെല്ലോസിസ്, ഏവിയൻ ല്യൂക്കോസിസ്, മൈക്കോപ്ലാസ്മോസിസ്, പി. പി. ആർ, പാരാറ്റൂബെർക്കുലോസിസ് എന്നിവ കണ്ടെത്തുന്നതിനുള്ള എലൈസ ടെസ്റ്റുകള്‍.
ഫ്ലൂറസെന്റ് ആൻറിബോഡി ടെസ്റ്റും റിയൽ ടൈം പി. സി. ആർ ടെസ്റ്റും വഴിയുള്ള റാബിസ് രോഗനിർണയം.
ബ്രൂസെല്ലോസിസിനായുള്ള ആർ. ബി. പി. ടി, ടെസ്റ്റ്,
സാൽമൊണെല്ലോസിസിനായുള്ള റാപ്പിഡ് പ്ലേറ്റ് അഗ്ലൂട്ടിനേഷൻ ടെസ്റ്റ്
കാനൈന്‍ ലെപ്റ്റോസ്പൈറോസിസ് കണ്ടെത്തുന്നതിനുള്ള ഇമ്മ്യൂണോകോംബ് ടെസ്റ്റ്.
കാനൈന്‍ ഡിസ്റ്റമ്പര്‍ വൈറസ് ഡിസീസ്, കാനൈന്‍ പാര്‍വോ വൈറസ് ഡിസീസ്, ഫെലൈന്‍ പാര്‍വോ വൈറസ് ഡിസീസ്, കാനൈന്‍ ബബീഷ്യ ജിബ്സോണി, എര്‍ലിഷ്യോസിസ്, പക്ഷിപ്പനി, കോഴി വസന്ത(ന്യൂകാസില്‍ ഡിസീസ്), ഇന്ഫെക്ഷ്യസ് ബര്സല്‍ ഡിസീസ്, ഇന്ഫെക്ഷ്യസ് ബ്രോങ്കൈറ്റിസ് എന്നീ അസുഖങ്ങള്‍ കണ്ടെത്തുന്നതിനുള്ള ലാറ്ററൽ ഫ്ലോ ടെസ്റ്റുകള്‍.
സൂക്ഷ്മ രോഗാണുക്കളുടെ ഐസോലെഷനും ഐഡന്റിഫിക്കേഷനും.
കള്‍ച്ചര്‍ & സെന്‍സിറ്റിവിറ്റി ടെസ്റ്റുകള്‍.
ബ്ലഡ് സ്മിയര്‍ എക്സാമിനേഷന്‍, ഫീക്കല്‍ സാമ്പ്ള്‍ എക്സാമിനേഷന്‍.
ജല ഗുണനിലവാര പരിശോധന
മൃഗങ്ങളുടെ പോസ്റ്റ്മോർട്ടം എക്സാമിനേഷന്‍
മൃഗങ്ങളിൽ ടിബി, ബ്രൂസെല്ലോസിസ്, പാരാ ടിബി, കോഴികളിൽ സാൽമൊണെല്ലോസിസ് എന്നിവയുടെ സ്ക്രീനിംഗ്
അധികാരപരിധിയിലുള്ള ജില്ലകളില്‍ നിന്നുള്ള മൃഗങ്ങളില്‍ നിന്നും കോഴികളില്‍ നിന്നും നിപ്പ, പക്ഷിപ്പനി, ആഫ്രിക്കന്‍ സ്വൈന്‍ഫീവര്‍, ബോവൈന്‍ സ്പോന്ജിഫോം എന്‍സഫലൈറ്റിസ്, ജപ്പാനീസ് എന്‍സഫലൈറ്റിസ് മുതലായ അസുഖങ്ങളുടെ രോഗ നിര്‍ണയത്തിനായി സാമ്പിളുകള്‍ ശേഖരിച്ച് തിരുവനന്തപുരത്തെ സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ അനിമല്‍ ഡിസീസ്(SIAD), ബാംഗ്ലൂരിലെ സതേണ്‍ റീജിയണല്‍ ഡിസീസ് ഡയഗ്നോസ്റ്റിക് ലബോറട്ടറി, ബാംഗ്ലൂര്‍ (SRDDL), ഭോപ്പാലിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി NIHSAD, ബാംഗ്ലൂരിലെ NIVEDI തുടങ്ങിയ ഉയര്‍ന്ന റഫറല്‍ ലാബുകളിലേക്ക് അയക്കുന്നു.
പ്രവര്‍ത്തന സമയം
തിങ്കള്‍ മുതല്‍ വെള്ളി വരെ രാവിലെ 10.15 മുതല്‍ വൈകുന്നേരം 5.15 വരെ
ഭരണ നിര്‍വ്വഹണം:
ഡെപ്യൂട്ടി ഡയറക്ടറിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനം സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ അനിമല്‍ ഡിസീസ്(SIAD), തിരുവനന്തപുരത്തെ ചീഫ് ഡിസീസ് ഇന്‍വെസ്റ്റിഗേഷന്‍ഓഫീസറുടെയും മൃഗസംരക്ഷണ വകുപ്പ് ഡയറക്ടറുടെയും നേരിട്ടുള്ള നിയന്ത്രണത്തിലാണ് പ്രവര്‍ത്തിക്കുന്നത്.
സ്റ്റാഫ് പാറ്റേണ്‍
ഡെപ്യൂട്ടി ഡയറക്ടര്‍ – 1
വെറ്ററിനറി സര്‍ജന്‍ – 2
കെമിസ്റ്റ് – 1
ലാബ് ടെക്നീഷ്യന്‍ – 1
ക്ലാര്‍ക്ക് – 1
ടൈപ്പിസ്റ്റ് – 1
ഡ്രൈവര്‍ – 1
അറ്റന്‍ഡന്റ് – 1
നൈറ്റ് വാച്ച്മാന്‍ – 1
വിലാസം
റീജിയണല്‍ രോഗനിര്‍ണയ ലാബ്
ജില്ലാ വെറ്ററിനറി കേന്ദ്രം ക്യാമ്പസ്
കണ്ണൂര്‍ – 670001
ഫോണ്‍: 04972952383
ഇമെയില്‍: diokannur.knr@kerala.gov.in
സേവനാവകാശ നിയമം സംബന്ധിച്ച വിവരങ്ങൾ
അസിസ്റ്റന്റ് പബ്ലിക് ഇന്‍ഫോര്‍മേഷന്‍ ഓഫീസര്‍ : കെമിസ്റ്റ്.
പബ്ലിക് ഇന്‍ഫോര്‍മേഷന്‍ ഓഫീസര്‍: വെറ്ററിനറി സര്‍ജന്‍
അപ്പീല്‍ അധികാരി – ഡെപ്യൂട്ടി ഡയറക്ടര്‍