മുണ്ടയാട് ലൈവ് സ്റ്റോക്ക് മാനേജ്മെന്റ് ട്രെയിനിംഗ് സെന്റർ മുണ്ടയാട് റീജിയണൽ പൗൾട്രി ഫാമിന്റെ പരിസരത്ത് 06/06/1984 ലെ 1465/84/AD നമ്പർ ഉത്തരവ് പ്രകാരമാണ് സ്ഥാപിച്ചത് ജോയിന്റ് ഡയറക്ടർ കേഡറിലെ പ്രിൻസിപ്പൽ ട്രെയിനിംഗ് ഓഫീസറാണ് ഓഫീസ് മേധാവി. റെയിൽവേ സ്റ്റേഷനിൽ നിന്ന് 1.5 കിലോമീറ്റർ ദൂരത്തിലും കണ്ണൂർ ജില്ലാ വെറ്ററിനറി സെന്ററിൽ നിന്ന് 1 കിലോമീറ്റർ ദൂരത്തിലും എത്തി ചേരാൻ കഴിയുന്ന ഈ ഇൻസ്റ്റിറ്റ്യൂട്ട്, കണ്ണൂർ ജില്ലാ ഹോമിയോ ആശുപത്രിക്ക് സമീപമുള്ള കക്കാട് റോഡിൽ സ്ഥിതി ചെയ്യുന്നു. യഥാക്രമം 150, 50 എന്ന ക്രമത്തിൽ ആളുകളെ ഉൾക്കൊള്ളാവുന്ന തരത്തിൽ സജ്ജീകരിച്ചിരിക്കുന്ന രണ്ട് പരിശീലന ഹാളുകളടക്കം മൂന്ന് നിലകളുള്ള കെട്ടിടത്തിൽ നിലവിലെ സ്ഥിതിയിൽ 2021 മുതൽ ഇൻസ്റ്റിറ്റ്യൂട്ട് പ്രവർത്തിക്കുന്നു. കണ്ണൂർ, കാസർഗോഡ്, കോഴിക്കോട് ജില്ലയുടെ വലിയൊരു ഭാഗം പ്രതിനിധീകരിക്കുന്ന കർഷകർക്ക് ഒരു പോലെ ചെറുതും വലുതുമായ മൃഗങ്ങളെ കുറിച്ചുള്ള ശാസ്ത്രീയ മൃഗപരിപാലനവുമായി ബന്ധപ്പെട്ട പരിശീലനക്ലാസുകൾ എൽഎംടിസി കണ്ണൂർ നൽകി വരുന്നു. പുതുതായി നിയമനം ലഭ്യമാകുന്ന ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടർമാർക്ക് 3 മാസം മുതൽ 11 മാസം വരെ കാലയളവിലുള്ള ഇൻസർവീസ് പരിശീലനവും ഈ ഇൻസ്റ്റിറ്റ്യൂട്ട് നൽകുന്നു.
ഐഎംജിയുമായി സഹകരിച്ച് അറ്റന്റന്റ്, പാർട്ട് ടൈം സ്വീപ്പർ തുടങ്ങിയ മറ്റ് ജീവനക്കാർക്കും ഈ സ്ഥാപനം നൈപുണ്യ വികസന പരിശീലന പരിപാടി നൽകുന്നു. മൃഗസംരക്ഷണ വകുപ്പിലെ വെറ്ററിനറി സർജന്മാർക്ക് ഹ്രസ്വകാല/ഏകദിന പരിശീലന പരിപാടി നൽകുന്നു. 06/06/1984 ലെ 1465/84/AD നമ്പർ പ്രകാരം ഉത്തരവ് സ്ഥാപിച്ച ട്രെയിനിംഗ് സെന്റർ 13/08/1984 മുതൽ പ്രവർത്തിക്കുന്നു.
ലക്ഷ്യങ്ങൾ
- കാസർകോട്, കണ്ണൂർ, കോഴിക്കോട് എന്നിവിടങ്ങളിലെ കർഷകർക്ക് സ്വയം തൊഴിൽ, അനുബന്ധ വരുമാനം സൃഷ്ടിക്കൽ, സ്ത്രീ ശാക്തീകരണം എന്നിവ സാധ്യമാകുന്നതിന് സാമ്പത്തിക സുരക്ഷ ലക്ഷ്യം വെച്ച് കന്നുകാലി- കോഴി വളർത്തലിനായുള്ള ശാസ്ത്രീയവും വ്യവസ്ഥാപിതവുമായ മൃഗപരിപാലന രീതികളെക്കുറിച്ച് ഏക ദിന ദ്വിദിന പരിശീലന പരിപാടികൾ നൽകുന്നു.
- അഭ്യസ്തവിദ്യരായ തൊഴിൽരഹിതരായ യുവതി യുവാക്കൾക്ക് മൃഗപരിപാലന രീതികളിൽ പരിശീലനം നൽകുന്നു.
- മൃഗസംരക്ഷണമേഖലയിലെ ആവശ്യവും അഭ്യർത്ഥനയും അടിസ്ഥാനമാക്കി വിവിധ സ്ഥലങ്ങളിൽ പ്രദർശനം, വിപുലീകരണം, ബോധവൽക്കരണ പരിപാടി എന്നിവ നടത്തുന്നു.
- KPSC മുഖേനെ പുതിയതായി സർക്കാർ സേവനത്തിൽ ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടരായി പ്രവേശിച്ചവർക്ക് ഹ്രസ്വകാലവും ദീർഘകാലവും അടിസ്ഥാനത്തിൽ സേവന പരിശീലനം നൽകുന്നു.
- മൃഗസംരക്ഷണ വകുപ്പിലെ ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകുന്നു.
- സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്ക് ബോധവൽക്കരണ ക്ലാസ് നൽകുന്നു.
പ്രവർത്തനങ്ങൾ
- ഫാമിലെ മൃഗങ്ങൾ, ഭക്ഷ്യാവശ്യത്തിനായുള്ള മൃഗങ്ങൾ, വളർത്തുമൃഗങ്ങൾ, അലങ്കാര പക്ഷികൾ, കോഴി ഉൾപ്പെടെയുള്ള മൃഗങ്ങളുടെ വളർച്ച ശാസ്ത്രീയമായി സന്തുലിത ഭഷ്യരീതിയിലൂടെ സാധ്യമാകുന്നതിനുള്ള അടിസ്ഥാന അവബോധം സൃഷ്ടിക്കുന്നതിനായി ഈ സ്ഥാപനം പതിവായി പരിശീലന പരിപാടികൾ കർഷകർക്ക് നൽകുന്നു. ഈ പരിശീലന പരിപാടിയിൽ ബ്രീഡിംഗ് സെലക്ഷൻ, കന്നുകാലി ഷെഡിന്റെയും കോഴി ഷെഡിന്റെയും നിർമ്മാണം, പശു പരിപാലനം, മൃഗസംരക്ഷണ പ്രവർത്തനങ്ങൾ കൂടുതൽ ലാഭകരവും സുസ്ഥിരവുമാക്കുന്നതിനുമുള്ള സമീകൃതാഹാരം എന്നിവയും ഉൾപ്പെടുന്നു .
- ലഭ്യമായ എല്ലാ ദ്രശ്യ ശ്രവണ മാധ്യമങ്ങളുടെയും സഹായത്തോടെ മികച്ച രീതിയിൽ ഇൻസ്റ്റിറ്റ്യൂട്ട് വിഷയാവതരണം ചെയ്യുന്നു.
- മൃഗസംരക്ഷണ സമ്പ്രദായത്തിലെ സമീപകാല വിവരങ്ങളെക്കുറിച്ച് പ്രദർശനങ്ങൾ നടത്തുകയും ലഘുലേഖകൾ, ബ്രൌച്ചറുകൾ, സാമ്പിളുകൾ, മറ്റ് വിവര ലേഖനങ്ങൾ എന്നിവ വിതരണം ചെയ്യുകയും ചെയ്യുന്നു.
4.ഗവേഷണ സ്ഥാപനങ്ങളെയും കർഷകരെയും ബന്ധിപ്പിക്കുന്ന കണ്ണിയെന്ന നിലയിൽ കാലികമായ വികസന പ്രവർത്തനങ്ങൾക്ക് അനുസൃതമായി തങ്ങളുടെ അറിവ് വർദ്ധിപ്പിക്കുന്ന ഫാക്കൽറ്റി ഉൾപ്പെടെയുള്ള മികച്ച അനുഭവസമ്പത്തും യോഗ്യതയുള്ള വിസിറ്റിംഗ് ഫാക്കൽറ്റിയും സ്ഥാപനത്തിനുണ്ട്.
പരിശീലന പരിപാടികൾ
- ക്ഷീര കാർഷികവൃത്തി
- എരുമ വളർത്തൽ
- മുട്ടകോഴി വളർത്തൽ
- ഇറച്ചി കോഴി വളർത്തൽ
- വീട്ടു വളപ്പിലെ കോഴി വളർത്തൽ
- താറാവ് വളർത്തൽ
- കാട കോഴി വളർത്തൽ
- ടർക്കി വളർത്തൽ
- പന്നി വളർത്തൽ
- ആട് വളർത്തൽ
- മുയൽ വളർത്തൽ
- തീറ്റപ്പുൽ കൃഷി
- അരുമ നായ പരിപാലനം
- എമു വളർത്തൽ
- അലങ്കാര പക്ഷി വളർത്തൽ
- സംരംഭകത്വ പരിശീലനം
എൽഎംടിസി നൽകുന്ന സേവനങ്ങൾ
- സാധന സാമഗ്രികളാൽ നന്നായി സജ്ജീകരിച്ച പരിശീലന ഹാളിൽ കർഷകർക്കും കുടുംബശ്രീ അംഗങ്ങൾക്കും കോളേജ്, സ്കൂൾ വിദ്യാർത്ഥികൾക്കും ഒപ്പം സ്ഥാപനത്തിലെ ജീവനക്കാർക്കും പരിശീലന പരിപാടികൾ നൽകുന്നതിനായി സൗകര്യം ഉണ്ട്. കർഷകരുടെയും പാൽ സൊസൈറ്റികളുടെയും തദ്ദേശീയ സ്വയം ഭരണ സ്ഥാപനങ്ങളുടെയും നിവേദന പ്രകാരം ടി സ്ഥലങ്ങളിൽ പോയി ഓഫ് കാമ്പസ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നതിനായി ഓഡിയോ-വിഷ്വൽ ഉപകരണങ്ങളും സ്ക്രീനും മറ്റ് പരിശീലന സാമഗ്രികളും വഹിക്കുവാൻ കഴിവുള്ള 15 സീറ്റർ വാനും ഈ സ്ഥാപനത്തിലുണ്ട്.
- മൃഗസംരക്ഷണ മേഖലയുമായി ബന്ധപ്പെട്ട കർഷകരുടെ പ്രശ്നങ്ങൾക്ക് പരിഹാരം നൽകി ക്കൊണ്ട് മൃഗസംരക്ഷണ മേഖലയിലെ പ്രവർത്തനങ്ങളും അവസരങ്ങളും വിവിധ സ്ഥലങ്ങളിൽ നടത്തുന്ന പ്രദർശനം കൊണ്ട് കർഷകരെ അറിയിക്കുകയും അച്ചടിച്ച ലഘുലേഖകളും ഈ പ്രദർശന വേളയിൽ വിതരണം ചെയ്യൂകയും ചെയ്യുന്നു.
- സാമ്പത്തിക മേഖലയിലുള്ള സ്ത്രീ ശാക്തീകരണത്തിനായി മെച്ചപ്പെട്ട ഗാർഹിക വരുമാനം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ആട് വളർത്തൽ, ചെറുകിട കോഴി വളർത്തൽ തുടങ്ങിയ ചെറുകിട മൃഗസംരക്ഷണ രീതികളിൽ ഏർപ്പെടാൻ വനിതകളെ പ്രോത്സാഹിപ്പിക്കുന്നു.
- സ്കൂൾ കുട്ടികൾക്കും സ്കൂൾ പൗൾട്രി ക്ലബ്ബിലെ അംഗങ്ങൾക്കും കോഴി വളർത്തലിന്റെ പ്രായോഗിക വശങ്ങൾ തുറന്നുകാട്ടുന്നു.
- വിവിധ ജന്തുജന്യ രോഗങ്ങൾ, വളർത്തുമൃഗപരിപാലനം എന്നിവയിലും വളർത്തുമൃഗങ്ങളുടെ ഉടമകളുടെ ഉത്തരവാദിത്വങ്ങളായ പ്രതിരോധ കുത്തിവയ്പ്പിന്റെ പ്രാധാന്യം കടിയേൽക്കുന്നത് തടയുന്നത് വളർത്തുമൃഗങ്ങളെ വളർത്തുന്നതിലുള്ള മുൻകരുതൽ തുടങ്ങിയവയിലും പൊതുജന അവബോധം സൃഷ്ടിക്കുന്നു.
നേട്ടങ്ങൾ
പുതുതായി നിർമ്മിച്ച മൂന്ന് നിലകളുള്ള കെട്ടിടത്തിൽ ആധുനിക ഓഡിയോ-വീഡിയോ ഉപയോഗിച്ച് നന്നായി സജ്ജീകരിച്ചാണ് ഇൻസ്റ്റിറ്റ്യൂട്ട് പ്രവർത്തിക്കുന്നത് .
റിഫ്രഷ്മെന്റിനും ഉച്ചഭക്ഷണം കഴിക്കുന്നതിനുമായി നന്നായി സജ്ജീകരിച്ചിരിക്കുന്ന ഡൈനിംഗ് ഹാൾ.
സാങ്കേതിക വിവരങ്ങൾ ലഭ്യമാക്കുന്ന പുസ്തകങ്ങളുടെ നല്ല ശേഖരവും നന്നായി പരിപാലിക്കപ്പെടുന്ന ഒരു ലൈബ്രറിയും.
മുൻ വർഷങ്ങളിലെ റെക്കോർഡ് പ്രകാരം ശരാശരി 4000 പേർക്ക് പരിശീലനം നൽകിയ ഈ സ്ഥാപനത്തിന് ഫണ്ടിന്റെ ലഭ്യത അനുസരിച്ച് വരും വർഷങ്ങളിൽ 4000 പേർക്ക് കൂടി പരിശീലനം നൽകാൻ കഴിയും.
പ്രവർത്തി സമയംഃ
10.15 am-05.15 pm (രണ്ടാം ശനിയാഴ്ച, ഞായറാഴ്ച, മറ്റ് സംസ്ഥാന അവധി ദിവസങ്ങൾ എന്നിവ ബാധകമാണ്.)
ഭരണസംവിധാനം
ജോയിന്റ് ഡയറക്ടർ പദവിയിലുള്ള പ്രിൻസിപ്പൽ ട്രെയിനിംഗ് ഓഫീസർ ആണ് ഈ സ്ഥാപനത്തിന്റെ മേലധികാരി. ക്യാമ്പസിനകത്തും പുറത്തും നടത്തപ്പെടേണ്ട വിവിധ പരിശീലന പരിപാടികൾ ഷെഡ്യൂൾ ചെയ്യുകയും സമയബന്ധിതമായ തീരുമാനങ്ങൾ കൈക്കൊള്ളുകയും ഇൻസ്റ്റിറ്റ്യൂട്ട് ഏറ്റെടുക്കുന്ന എല്ലാ പ്രവർത്തനങ്ങളുടെയും ചുമതല വഹിക്കുന്നതും പ്രിൻസിപ്പൽ ട്രെയിനിംഗ് ഓഫീസറാണ്. പരിശീലന പരിപാടിയിലെ ക്ലാസ് / സെഷനിൽ ഏർപ്പെടുകയും പരിശീലന ഷെഡ്യൂൾ നിരന്തരം ശ്രദ്ധിക്കുകയും ആനുകാലിക നിരീക്ഷണം നടത്തി വിസിറ്റിംഗ് ഫാക്കൽറ്റികളുമായി കാലോചിതമായ മാറ്റങ്ങൾക്കനുസൃതമായി ബന്ധം നിലനിർത്തിയും പരിശീലനാർഥികളുടെ ഫീഡ്ബാക്ക് പരിശോധിക്കുന്നതിനും അതിനനുസരിച്ച് പരിശീലന ഷെഡ്യൂളിലും ഉള്ളടക്കത്തിലും സാങ്കേതിക മാറ്റങ്ങൾ വരുത്തുന്നതിനുമായി പ്രിൻസിപ്പൽ ട്രെയിനിംഗ് ഓഫീസർക്ക് പിന്തുണയായി അസിസ്റ്റന്റ് ഡയറക്ടർ ( ട്രെയിനിംഗ്) ഒപ്പമുണ്ട്.
ഫീൽഡ് ഓഫീസർ എല്ലാ അപ്ഡേറ്റുകളും നൽകുന്നത്തോടൊപ്പം പരിശീലന സാമഗ്രികളുടെ വിതരണവും വിവിധ പരിശീലനാർഥികളായ കർഷകരുടെ രജിസ്റ്റർ പരിപാലിക്കുകയും ചെയ്യുന്നു. അതോടൊപ്പം മതിയായ പ്രചാരണം നൽകുന്ന പരിശീലന സാമഗ്രികൾ, ലഘുലേഖകൾ, ബ്രൗച്ചറുകൾ എന്നിവയുടെ സ്റ്റോക്കുകൾ പതിവായി നിരീക്ഷിക്കുകയും ചെയ്യുന്നു.
ടൈം ടേബിൾ അടിസ്ഥാനത്തിൽ ഈ സ്ഥാപനത്തിൽ സ്ഥിരമായി നടക്കുന്ന കർഷക പരിശീലന പരിപാടികൾ സംഘടിപ്പിക്കുന്നതിൽ മികച്ച പങ്കാളിത്തം ഉറപ്പാക്കി ക്കൊണ്ട് കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് , ക്ലാർക്ക്, സിനിമാ ഓപ്പറേറ്റർ കം ഡ്രൈവർ, ടൈപ്പിസ്റ്റ്, ഓഫീസ് അറ്റന്റന്റ്, പാർട്ട് ടൈം സ്വീപ്പർ എന്നിവരുൾപ്പെടെയുള്ളവർ നട്ടെല്ലായി സ്ഥാപനത്തിന് പിന്തുണ നൽകുന്നു.
ഓഫീസ് സമയത്തിന് ശേഷം രാവിലെ സ്ഥാപനം തുറക്കുന്നതുവരെ ഈ സ്ഥാപനത്തിന് ആവശ്യമായ സുരക്ഷ നൈറ്റ് വാച്ച്മാൻ നൽകുന്നു.
തസ്തിക വിവരങ്ങൾ
ക്രമ നം |
തസ്തിക |
എണ്ണം |
1 |
പ്രിൻസിപ്പൽ ട്രെയിനിംഗ് ഓഫീസർ |
1 |
2 |
അസിസ്റ്റന്റ് ഡയറക്ടർ ( ട്രെയിനിംഗ് ) |
1 |
3 |
ഫീൽഡ് ഓഫീസർ |
1 |
4 |
കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് |
1 |
5 |
ക്ലാർക്ക് |
1 |
6 |
ടൈപ്പിസ്റ്റ് |
1 |
7 |
സിനിമ ഓപ്പറേറ്റർ കം ഡ്രൈവർ |
1 |
8 |
ഓഫീസ് അറ്റന്റന്റ് |
1 |
9 |
നൈറ്റ് വാച്ച്മാൻ |
1 |
10 |
പാർട്ട് ടൈം സ്വീപ്പർ |
1 |
വിലാസം :-
മൃഗസംരക്ഷണ പരിശീലന കേന്ദ്രം, കക്കാട് റോഡ്, സിവിൽ സ്റ്റേഷൻ P.O, കണ്ണൂർ – 670 002
ഫോൺ –
വിവരാവകാശവുമായി ബന്ധപ്പെട്ട വിവരങ്ങൾ:-
അസിസ്റ്റന്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ
ഫീൽഡ് ഓഫീസർ, മൃഗസംരക്ഷണ പരിശീലന കേന്ദ്രം, കക്കാട് റോഡ്, സിവിൽ സ്റ്റേഷൻ P.O, കണ്ണൂർ – 670 002
പബ്ലിക് ഇൻഫർമേഷൻ ഓഫീസർ
അസിസ്റ്റന്റ് ഡയറക്ടർ, മൃഗസംരക്ഷണ പരിശീലന കേന്ദ്രം, കക്കാട് റോഡ്, സിവിൽ സ്റ്റേഷൻ P.O, കണ്ണൂർ – 670 002
അപ്പീൽ അതോറിറ്റി
പ്രിൻസിപ്പൽ ട്രെയിനിംഗ് ഓഫീസർ, മൃഗസംരക്ഷണ പരിശീലന കേന്ദ്രം, കക്കാട് റോഡ്, സിവിൽ സ്റ്റേഷൻ P.O, കണ്ണൂർ – 670 002