സർക്കാർ മള്‍ട്ടി സ്പെഷ്യാലിറ്റി വെറ്ററിനറി ഹോസ്പിറ്റല്‍ , കുടപ്പനക്കുന്ന് തിരുവനന്തപുരം, 2018 സെപ്റ്റംബറിൽ പ്രവർത്തനം ആരംഭിച്ചു. മൃഗസംരക്ഷണ വകുപ്പിന്റെ അഭിമാനകരമായ പദ്ധതിയാണ് ഈ സ്ഥാപനം. കേരളത്തിലെ നിലവിലുള്ള ഏക മൾട്ടിസ്പെഷ്യാലിറ്റി മൃഗാശുപത്രി കൂടിയാണിത്. വളർത്തുമൃഗങ്ങൾക്ക് അവസാനത്തെ അവലംബസ്ഥാനം എന്ന വിശേഷണത്തിന് ഈ ആശുപത്രി അർഹതപ്പെട്ടതാണ്. എക്സ്–റേ, ഇസിജി, അൾട്രാസൗണ്ട് സ്കാനിംഗ്, ലാബ് സംവിധാനങ്ങൾ, ഡയാലിസിസ് യൂണിറ്റ്, മൂന്ന് ഒപ്പറേഷൻ തിയേറ്ററുകൾ, ഗ്യാസ് അനസ്തേഷ്യ വർക്ക്സ്റ്റേഷൻ എന്നിവ പോലുള്ള ആധുനിക സൗകര്യങ്ങളാണ് ഈ ആശുപത്രിയിലുള്ളത്. സർക്കാർ തലത്തിൽ ഈ ആശുപത്രിയെ സൂപ്പർ സ്പെഷ്യാലിറ്റി തലത്തിലേക്ക് ഉയർത്തുന്നതിനുള്ള നടപടികൾ സ്വീകരിച്ചുവരുന്നു.
പ്രവർത്തന ആരംഭ വർഷം : 2018
ലക്ഷ്യങ്ങൾ
സർക്കാർ മേഖലയിൽ കന്നുകാലികൾക്കും വളർത്തുമൃഗങ്ങൾക്കും ആധുനിക സൗകര്യങ്ങളോടെ ഉയർന്ന നിലവാരത്തിലുള്ള മൃഗസംരക്ഷണാരോഗ്യ പരിചരണ സേവനങ്ങൾ നൽകുക എന്നതാണ് പ്രധാന ലക്ഷ്യം.
സ്ഥാപനത്തിന്റെ പ്രവർത്തനങ്ങൾ
റഫറൽ ആശുപത്രി എന്ന നിലയിൽ തിരുവനന്തപുരം ജില്ലയിൽ നിന്നും മറ്റ് ജില്ലകളിൽ നിന്നും ചിലപ്പോൾ സംസ്ഥാനത്തിന് പുറത്തുനിന്നും നിരവധി കേസുകൾ ഈ സ്ഥാപനത്തിൽ എത്തുന്നു. പ്രതിമാസം 15 മുതൽ 40 വരെ മേജർ ശസ്ത്രക്രിയകളും 30 മുതൽ 100 വരെ മൈനർ ശസ്ത്രക്രിയകളും നടത്തുന്ന ഈ സ്ഥാപനം എക്സ്–റേ, ഇസിജി, അൾട്രാസൗണ്ട് സ്കാനിംഗ്, ലാബ് സംവിധാനങ്ങൾ, ഡയാലിസിസ് യൂണിറ്റ്, മൂന്ന് ഒപ്പറേഷൻ തിയേറ്ററുകൾ, ഗ്യാസ് അനസ്തേഷ്യ വർക്ക്സ്റ്റേഷൻ എന്നിവ പോലുള്ള ആധുനിക സൗകര്യങ്ങളോട് കൂടി സജ്ജീകരിച്ചിരിക്കുന്നു.
പൊതു സേവനങ്ങൾ
സ്പെഷ്യാലിറ്റി മൃഗാശുപത്രി സേവനങ്ങൾ
അടിയന്തര രോഗ പരിചരണ മൃഗാശുപത്രി സേവനങ്ങൾ
ലാബ് പരിശോധന പോലുള്ള മൃഗ രോഗനിർണയ സേവനങ്ങൾ, എക്സ്–റേ, ഇസിജി തുടങ്ങിയ ഇമേജിംഗ് സേവനങ്ങൾ
വർക്കിംഗ് സമയം : 24 മണിക്കൂർ x 7 ദിവസം
ഭരണനിർവ്വഹണം
മൃഗസംരക്ഷണ ഡെപ്യൂട്ടി ഡയറക്ടറാണ് ഈ സ്ഥാപനത്തിന്റെ മേധാവി. മൃഗസംരക്ഷണ ഡയറക്ടറുടെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് സ്ഥാപനം പ്രവര്‍ത്തിയ്ക്കുന്നത്.
ഘടന / ജീവനക്കാരുടെ വിവരങ്ങള്‍
സ്ഥിരം തസ്തികകൾ
ശ്രേണി |
തസ്തികയുടെ പേര് |
|
---|---|---|
1 |
ഡെപ്യൂട്ടി ഡയറക്ടർ |
|
2 |
അസിസ്റ്റന്റ് ഡയറക്ടർ |
|
3 |
വെറ്ററിനറി സര്ജന് |
|
4 |
സീനിയർ ക്ലാർക്ക് |
|
5 |
എക്സ്–റേ ടെക്നീഷ്യൻ |
|
6 |
അസിസ്റ്റന്റ് എൻജിനീയർ |
താല്ക്കാലീക തസ്തികകൾ
1 |
വെറ്ററിനറി സര്ജന് |
|
2 |
ലാബ് ടെക്നീഷ്യൻ |
|
3 |
എക്സ്–റേ ടെക്നീഷ്യൻ |
|
4 |
അനിമല്‍ ഹാന്റ് ലര്‍ |
|
5 |
ഒപ്പറേഷൻ തിയേറ്റർ അറ്റൻഡന്റ് |
|
6 |
സെക്യൂരിറ്റി പേഴ്സണൽ |
|
7 |
ഫാർമസിസ്റ്റ് |
|
8 |
ശുചീകരണ തൊഴിലാളി |
ആഫീസ് മേല്‍വിലാസം
ഡെപ്യൂട്ടി ഡയറക്ടർ, മൾട്ടിസ്പെഷ്യാലിറ്റി വെറ്ററിനറി ഹോസ്പിറ്റൽ, കുടപ്പനക്കുന്ന് പി.ഒ. തിരുവനന്തപുരം. 695043 msvhtvm.ahd@kerala.gov.in 0471 -2733344
വിവരാവകാശ നിയമവുമായി ബന്ധപ്പെട്ട വിവരങ്ങൾ
• സംസ്ഥാന പൊതു വിവരകാര്യ ഉദ്യോഗസ്ഥൻ – ഡോ. രാജീവ്. ടി (479345), അസിസ്റ്റന്റ് ഡയറക്ടർ
• അസിസ്റ്റന്റ് സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ – ഡോ. ലക്ഷ്മി. വി (763532), വെറ്ററിനറി സര്ജന്
• അപ്പീലേറ്റ് അതോറിറ്റി – ഡോ. ജേക്കബ് അലക്സാണ്ടർ (477471), ഡെപ്യൂട്ടി ഡയറക്ടർ