സര്‍ക്കാര്‍ ഉത്തരവ് ജി..(ആർ.ടി) നമ്പർ 2922/79/എഡി. തീയതി 07/09/1979 പ്രകാരം 08/10/1979-ല്‍ പത്തനംതിട്ട ജില്ലയിലെ തിരുവല്ലയില്‍ സ്ഥാപിക്കപ്പെട്ടു. സംസ്ഥാനത്തെ പക്ഷികളെ ബാധിക്കുന്ന രോഗങ്ങളുടെ, രോഗനിര്‍ണ്ണയത്തിനും നിയന്ത്രണത്തിനുമുള്ള റഫറല്‍ ലബോറട്ടറിയായി എ‍ഡിഡിഎല്‍ പ്രവര്‍ത്തിക്കുന്നു. വേഗത്തിലും കൃത്യതയിലും രോഗനിര്‍ണ്ണയം നടത്തുകയും കര്‍ഷകര്‍ക്ക് മതിയായ ചികിത്സാ നിര്‍ദേശം നല്‍കുകയും ചെയ്യുന്നതിന് എഡിഡിഎല്‍ പ്രതി‍‍ജ്ഞാബദ്ധമാണ്. കൂടാതെ, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകൾ കേന്ദ്രീകരിച്ചും പ്രാദേശിക രോഗനിർണയ ലബോറട്ടറികള്‍ എഡിഡിഎൽന്റെ നിയന്ത്രണത്തില്‍ പ്രവർത്തിക്കുന്നു.

ലക്ഷ്യം

  1. പക്ഷികളുടെ രോഗനിർണയത്തിനായി പ്രധാന ലബോറട്ടറിയായി പ്രവർത്തിക്കുക;

  2. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലെ കന്നുകാലികളുടെയും അരുമമൃഗങ്ങളുടെയും രോഗനിർണ്ണയത്തിനും നിയന്ത്രണത്തിനുമുള്ള ഒരു പ്രാദേശിക ലാബോറട്ടറിയായി പ്രവർത്തിക്കുക;

  3. കന്നുകാലികളുടെയും അരുമമൃഗങ്ങളുടെയും രോഗനിർണയത്തിനും, പരിശോധനയ്ക്കും സാമ്പിൾ ശേരണത്തിനുമുള്ള പ്രാദേശിക ലബോറട്ടറിയായി പ്രവർത്തിക്കുക;

  4. വിവിധ രോഗങ്ങൾ കൈകാര്യം ചെയ്യുന്നതിനും രോഗനിയന്ത്രണത്തിനുമായി ഫീൽഡ്തല പഠനങ്ങൾ നടത്തുക;

  5. രോഗപരിശോധന സർവ്വേകൾ നടത്തുക;

  6. രോഗനിരീക്ഷണവും പഠനവും നടത്തുക.

  7. രോഗങ്ങളെക്കുറിച്ചുള്ള അടിസ്ഥാന വിവരങ്ങള്‍ ശേഖരിക്കുക.

  8. മൃഗചികിത്സാ സ്ഥാപനങ്ങൾക്കും സമാനമായ അനുബന്ധ സ്ഥാപനങ്ങൾക്കും രോഗ നിയന്ത്രണത്തിനും അവ കൈകാര്യം ചെയ്യുന്നതിനുമുള്ള സാങ്കേതിക ഉപദേശം നൽകുക.

  9. മോളിക്യുലര്‍ രോഗനിർണ്ണയ ഉപകരണങ്ങൾ ഉപയോഗിച്ച് ഗവേഷണം നടത്തുകയും രോഗങ്ങൾ കണ്ടെത്തുകയും ചെയ്യുക.

  10. രോഗനിര്‍ണ്ണയവും രോഗനിയന്ത്രണവും സംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുക.

  11. ആന്റിമൈക്രോബിയൽ പ്രതിരോധത്തെക്കുറിച്ചുള്ള പഠനങ്ങൾ നടത്തുക.

എഡിഡിഎൽ ന്റെ പ്രവർത്തനങ്ങൾ

  1. വളർത്തുമൃഗങ്ങൾക്കും കോഴികൾക്കും രോഗനിർണയം നടത്തുക, ചികിത്സ നിർദ്ദേശങ്ങൾ നൽകുക, പോസ്റ്റുമോർട്ടം എക്സാമിനേഷന്‍ നടത്തുക;

  2. വളർത്തുമൃഗങ്ങളിൽ നിന്നും കോഴികളിൽ നിന്നുമുള്ള സാമ്പിളുകൾ പരിശോധിച്ച് റിപ്പോർട്ടുകൾ നൽകുക.

  3. വളർത്തുമൃഗങ്ങൾക്കും കോഴികൾക്കുമുള്ള തീറ്റ സാമ്പിളുകളിലെ അഫ്‌ലാറ്റോക്‌സിൻ അളവ് കണ്ടെത്തുകയും അളക്കുകയും ചെയ്യുക.

  4. പേവിഷബാധ നിർണയം നടത്തുക.

  5. ആന്റിബയോഗ്രാം പരിശോധന നടത്തി ബാക്ടീരികളെ വേര്‍തിരിച്ചെടുക്കുക, ഐസൊലേറ്റ് ചെയ്യുക, പരിശോധന റിപ്പോർട്ടുകൾ നൽകുക.

  6. വളർത്തുമൃഗങ്ങളുടെയും കോഴികളുടെയും പോസ്റ്റ്മോർട്ടം പരിശോധനകളിൽ ശേഖരിച്ച ടിഷ്യൂകളുടെ ഹിസ്റ്റോപാത്തോളജിക്കൽ പരിശോധനകൾ നടത്തുകയും റിപ്പോർട്ട് നൽകുകയും ചെയ്യുക.

  7. പക്ഷിപ്പനി പരിശോധനയ്ക്കായി സാമ്പിളുകൾ ശേഖരിക്കുകയും ബാംഗ്ലൂരിലെ സതേണ്‍ റീജിയണല്‍ ഡിസീസ് ഡയഗ്നോസ്റ്റിക് ലാബോറട്ടറിയിലേയ്ക്കും (SRDDL), ഭോപ്പാലിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈസെക്യൂരിറ്റി അനിമല്‍ ഡിസീസസ്ലേയ്ക്കും (NIHSAD) അയയ്ക്കുക.

  8. മൃഗസംരക്ഷണ വകുപ്പിന്റെ ഉദ്യോഗസ്ഥർക്കും സാങ്കേതിക ജീവനക്കാർക്കും നൂതന രോഗനിർണയ രീതികളിൽ പരിശീലനം നൽകുക.

  9. കർഷകർക്കായി രോഗങ്ങളെക്കുറിച്ചുള്ള ബോധവൽക്കരണ ക്ലാസുകൾ നടത്തുക.

എഡിഡിഎല്‍ന് കീഴിലുള്ള വിവിധ ലാബുകൾ

  1. ക്ലിനിക്കൽ പാത്തോളജി

  2. മൈക്രോബയോളജി

  3. അഫ്‌ലാറ്റോക്‌സിൻ നിർണയ കേന്ദ്രം

  4. പാരാസൈറ്റോളജി

  5. മോളിക്യുലര്‍ ബയോളജി

  6. ഹിസ്റ്റോപാത്തോളജി

  1. പേവിഷബാധ നിർണയം

  2. ബി.എസ്.എൽ.-II ലാബ്

പൊതുജനങ്ങൾക്ക് നൽകുന്ന സേവനങ്ങൾ:

  1. പോസ്റ്റുമോർട്ടം എക്സാമിനേഷന്‍, രോഗനിർണയം, ചികിത്സ നിർദ്ദേശങ്ങൾ

  2. ക്ലിനിക്കൽ സാമ്പിളുകള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കല്‍

  3. മൃഗങ്ങൾക്കും പക്ഷികൾക്കുമുള്ള തീറ്റയിലെ അഫ്‌ലാറ്റോക്‌സിൻ അളവ് നിർണയം

  4. പേവിഷബാധ നിർണയം

പ്രവർത്തന സമയം: രാവിലെ 10 മുതൽ വൈകുന്നേരം 5 വരെ

അംഗീകാരങ്ങളും നേട്ടങ്ങളും

  1. .എസ്./..സി 17025:2017 എൻ..ബി.എൽ അക്രഡിറ്റേഷൻ (ISO/IEC 17025:2017 NABL Accreditation)

  2. സമ്പൂര്‍ണ്ണ പക്ഷിപ്പനി നിയന്ത്രണത്തിനും പര്യവേഷണത്തിനുമുള്ള കേന്ദ്രീകൃത ലബോറട്ടറി പദവി.

  3. കേരളത്തിൽ ആദ്യമായി പക്ഷിപ്പനി കണ്ടെത്തിയ ലാബോറട്ടറി

ഭരണം:

മൃഗസംരക്ഷണ ഡയറക്ടറുടെ നേരിട്ടുള്ള ഭരണ നിയന്ത്രണത്തിലാണ് സ്ഥാപനം പ്രവർത്തിക്കുന്നത്. ഡെപ്യൂട്ടി ഡയറക്ടർ ആണ് സ്ഥാപന മേധാവി

സ്തിക വ്യന്യാസം:

  1. ഡെപ്യൂട്ടി ഡയറക്ടർ

  2. അസിസ്റ്റന്റ് ഡയറക്ടർ

  3. വെറ്ററിനറി സർജൻ

  4. ലാബ് ടെക്‌നീഷ്യൻ

  5. ഡ്രൈവർ

  6. ക്ലാർക്ക് ടൈപ്പിസ്റ്റ്

  7. അറ്റൻഡന്റ്

  8. ഓഫീസ് അറ്റൻഡന്റ്

  9. നൈറ്റ് വാച്ചർ

  10. പാർട്ട് ടൈം സ്വീപ്പർ

വിവരാവകാശ നിയമവുമായി (Right to Information Act) ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ വിശദാംശങ്ങൾ:

  • സംസ്ഥാന പൊതു വിവരകാര്യ ഉദ്യോഗസ്ഥൻ (State Public Information Officer): അസിസ്റ്റന്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ, എഡിഡിഎൽ, തിരുവല്ല

  • അപ്പീൽ അതോറിറ്റി (Appellate Authority): ഡെപ്യൂട്ടി ഡയറക്ടർ, എഡിഡിഎൽ, തിരുവല്ല

വിലാസം

ഡെപ്യൂട്ടി ഡയറക്ടര്‍,
ഏവിയന്‍ ഡീസീസ് ഡയഗ്നോസ്റ്റിക് ലബോറട്ടറി,
മാഞ്ഞാടി പി.., തിരുവല്ല, പത്തനംതിട്ട ജില്ല,
കേരളം പിൻ: 689105
ഇമെയിൽ: addl.ahd@kerala.gov.in